അറിവിന്റെ
കലവറ
2015
ഡിസംബറിൽ
എന്റെ ഡി എഡ് കുട്ടികൾ ചെയ്ത
ഒരു പ്രവർത്തനം ,
ഞങ്ങളുടെ
ചുറ്റുപാടിൽ ചുറുചുറുക്കോടെ
പ്രവർത്തിക്കുന്നവരായി
വിവിധ രംഗങ്ങളിൽ വിദഗ്ദ്ധരായി
ആരൊക്കെയുണ്ട് എന്ന്
അന്വേഷിക്കയായിരുന്നു.
ഏകദേശം
50000 - 60000 ജനസംഖ്യയുള്ള
ഈ പ്രദേശത്ത് 250
ഓളം വിദഗ്ദ്ധർ
- വിവിധ
മേഖലകളിൽ അധിവസിക്കുണ്ടെന്ന്
കണ്ടെത്തി. ഒരൽപം
കൂടി ശ്രമിച്ചാൽ ഈ എണ്ണം
ഇനിയുമെത്രയോ വർദ്ധിക്കും.
ലിസ്റ്റ്
-
നമ്പ്ര്
|
പേര്
|
പ്രായം
|
വൈദഗ്ദ്ധ്യം
- പ്രധാന
മേഖല
|
രണ്ടാം
മേഖല
|
മൂന്നാം
മേഖല
|
വിലാസം
[ ഫോൺ
അടക്കം ]
|
കുറിപ്പ്
|
|
|
|
|
|
|
|
|
ഇങ്ങനെയായിരുന്നു
. പ്രധാന
മേഖലയിൽ
കണക്ക്
ഇങ്ങനെയായിരുന്നു.
മറ്റു
മേഖലകളിലെതുകൂടി പരിഗണിക്കുമ്പോൾ
വൈദഗ്ദ്ധ്യസാധ്യത ഇനിയുമെത്രയോ
കൂടും. ഓരോ
സ്കൂളിന്റെ '
കാച്ച്മെന്റ്
ഏരിയായിലും ' ഈ
വിഭവശേഖരം നിലവിലുണ്ട്.
വിദഗ്ദ്ധരെക്കൊണ്ട്
നമുക്കെന്ത്?
സാമ്പ്രദായികമായ
ക്ളസ്റ്ററുകളെ കുറിച്ചല്ല
ആലോചിച്ചത്.
സാധാരണ
ക്ളാസ് സാഹചര്യങ്ങളിൽ ഓരോ
വിഷയത്തിനും നമുക്ക് എന്തെന്ത്
സംശയങ്ങൾ ഉണ്ട്?
നിസ്സാരങ്ങളെന്ന്
തോന്നി നാം ശ്രദ്ധികാതെ
നമ്മുടെയുള്ളിൽ അറിവില്ലായ്മയായി
കിടക്കുന്ന സംഗതികൾ.
കുട്ടികളുമായി
സംസാരിക്കുമ്പോഴാണ്`
, അവരുടെ
ചോദ്യങ്ങൾക്കുമുന്നിലാണ്`
നാം
പതറിപ്പോകുക.
ഒരിക്കൽ
കുട്ടി [
3 -ം
ക്ളാസ് ]
അദ്ധ്യാപികയോട്
ചോദിച്ചത് -
മഴവില്ലിൽ
7
നിറമുണ്ടെന്ന്
പറഞ്ഞിട്ട് നോക്കിയപ്പോൾ
അത്രയൊന്നും ഇല്ലല്ലോ?
അതെന്താ?
[ ടീച്ചർ
എന്തുത്തരം പറഞ്ഞുകാണും ?
] അറിവിന്റെ
വിവിധമേഖലകളിൽ പ്രഗത്ഭരായ
ആളുകൾ നമ്മുടെ സ്കൂളിനു
ചുറ്റും ജീവിക്കുമ്പോൾ
സംശയങ്ങൾ പരിഹരിക്കാതെ
നാമെന്തിനു പരിഭ്രമിക്കുന്നു?
ഈ
ലിസ്റ്റിൽ ,
നമ്മുടെ
സംശയങ്ങൾക്ക് മറുപടിതരാൻ
സഹായിക്കുന്ന ,
തയ്യാറുള്ള
ഇവരെ പ്രയോജനപ്പെടുത്താതിരിക്കുന്നതെന്തിനാ?
ഇവരെ
പരിഗണിക്കാതെ നെറ്റും ഐ.
സി.ടി
യും എങ്ങനെ ഉണ്ടായിട്ടെന്ത്?
ഇവർക്കൊപ്പം
നെറ്റും ഐ.
സി.ടി
യും ആവാം.
അതു
വേണം താനും.
മഹാകവി
ഉള്ളൂർ പറഞ്ഞതുപോലെ
അടുത്തുനിൽപ്പോരനുജനെ
നോക്കാ
നക്ഷികളില്ലാത്തോർ-
ക്കരൂപ
നീശ്വരനദൃശ്യനായാലതിലെ
ന്താശ്ചര്യം
!
നമുക്കുചുറ്റും
ജീവിക്കുന്ന ,
കാര്യവിവരമുള്ള
ഇവരുടെ വിജ്ഞാനവും അനുഭവവും
സത്യവും നമുക്ക് നമ്മുടെ
ക്ളാസ്റൂം പ്രവർത്തനങ്ങളിൽ
ആവശ്യമാണ്`.
കാർഷികരംഗത്ത്
പ്രവർത്തിക്കുന്നവർ ,
നാട്ടുചികിൽസ,
പാരമ്പര്യ
തൊഴിലുകൾ -
ആചാരാനുഷ്ഠാനാങ്ങൾ,
കലകൾ
,
നിയമം,
എഴുത്തുകാർ,
പ്രൊഫഷണൽസ്,
മാധ്യമരംഗത്തുള്ളവർ,
സിനിമ
-
സീരിയൽ,
മത്സ്യബന്ധനം,
വട്ടികൊട്ട
കലം നിർമ്മാണം....
നിരവധിയാണ്`
വൈദദ്ധ്യം.
എല്ലാ
പ്രദേശത്തും.
ഇവരിൽ
നിന്നു കിട്ടേണ്ട ഒരുപാടുണ്ട്
നമ്മുടെ ക്ളാസുകൾക്കാവശ്യമായി.
പാചകപ്പുരകെട്ടാം,
കാട്ടിലെ
കാവൽക്കാർ,
കുഞ്ഞനാനയുടെ
വാഴത്തോട്ടം,
എത്ര
ചെടികൾ നനയ്ക്കാം ..[
എല്ലാം
ക്ളാസ് 2
ഗണിതം
പ്രവർത്തനങ്ങൾ ]
തുടങ്ങിയ
നൂറുകണക്കിന്ന് പ്രവർത്തനങ്ങൾ
നമുക്ക് ക്ളാസിൽ ചെയ്യാനുണ്ട്.
ഇതിനൊക്കെയുള്ള
അറിവ് [
ശരിയായ
-
അനുഭവപരമായ
അറിവ് ]
നമുക്ക്
കുറവാണല്ലോ.
നമ്മുടെ
കുറവ് കുട്ടിക്ക് ലഭിക്കേണ്ട
അറിവിന്ന് തടസ്സമായിക്കൂടാ.
ഒരു
ക്ളാസിൽ ഒരു വർഷം ഒരു വിഷയത്തിൽ
നടക്കേണ്ട ശരാശരി 100
പ്രവർത്തനങ്ങൾക്ക്
നമുക്ക് അധിക അറിവ് /
അനുഭവം
വേണം.
അത്
ലഭ്യമാക്കാൻ ഏറ്റവും നല്ല
വഴി ഈ പ്രാദേശിക വിജ്ഞാനമാണ്`.
നമുക്കുചുറ്റും
അതിങ്ങനെ തളം കെട്ടിക്കിടക്കുകയുമാണ്`.
അപ്പോൾ
,
ഈ
പ്രാദേശിക വിഭവം പ്രയോജനപ്പെടുത്തുന്ന
രീതിയിൽ കാര്യങ്ങൾ ആലോചിക്കണം.
അനൗപചാരിക
ക്ളസ്റ്ററുകളാണ്`
ഏറ്റവും
എളുപ്പം.
ചുറ്റുപാടുമുള്ള
ഒന്നോ രണ്ടോ സ്കൂളുകളിലെ
അദ്ധ്യാപകർ [
താൽപര്യവും
ഒഴിവുമുള്ളവർ മാത്രം ]
ഒരിടത്ത്
ഒത്തുകൂടുന്നു.
വിദഗ്ദ്ധരുടെ
ലിസ്റ്റിൽ നിന്ന് ആവശ്യാനുസരണം
4-
5 പേരുമായി
വേണ്ടത്ര സമയം സംസാരിക്കുന്നു.
ഇനിയും
കാണാമെന്ന സന്തോഷത്തോടെ
പിരിയുന്നു.
വർക്കും
നമുക്കും ഗുണം ചെയ്യും.
തികച്ചും
അനൗപചാരികം.
പങ്കുവെക്കുന്ന
ഭക്ഷണം.
ഒരുമ.
സ്നേഹം.
തുടർ
ബന്ധങ്ങൾ.
ആലോചിക്കാൻ
ഔദ്യോഗികമായി ആരും വേണ്ട.
പരിപാടിയും
മൊഡ്യൂളും നമുക്ക് ഉണ്ടാക്കാം.
മാറ്റം
വരുത്താം.
ഫലപ്രദമാക്കാം
പരമാവധി.
ഒരാൾ
തുടങ്ങിവെക്കാൻ വേണം.
പിന്നെ
മെല്ലെ മെല്ലെ എല്ലായിടവും
പരക്കും.