കെ.
എസ്.
ടി.
എ എന്ന
അദ്ധ്യാപകപ്രസ്ഥാനം അതിന്റെ
25 -ം
വാർഷികം ഒരു ചരിത്രസംഭവമാക്കി
മാറ്റാൻ തക്കവണ്ണം പ്രവർത്തനങ്ങൾ
ആലോചിച്ചു വരുന്നു .
2016
ഫിബ്രുവരിയിൽ
പാലക്കാട് വെച്ച് സംസ്ഥാനസമ്മേളനം
നടത്താനുള്ള സ്വഗതസംഘം 1500
പേരുള്ള
കമ്മറ്റി രൂപീകരണത്തോടെ
ഇന്നലെ [
03-09-15] അതി
ഗംഭീരമായ സദസ്സിൽ നടന്നു.
കേരളത്തിലെ
ഏറ്റവും വലിയ അദ്ധ്യാപകപ്രസ്ഥാനമായതുകൊണ്ടും
ഇടപെടുന്നത് വിഭ്യാസരംഗത്തായതുകൊണ്ടും
നിലവിലെ പൊതുവിദ്യാഭ്യാസരംഗം
തകർന്നുകൊണ്ടിരിക്കുന്ന
അവസ്ഥയിലാണെന്നതുകൊണ്ടും
സമ്മേളനം ചരിത്രസംഭവമായി
മാറേണ്ടത് എല്ലാ വിദ്യാഭ്യാസ
പ്രവർത്തകരുടേയും പൊതുവെ
സമൂഹത്തിന്റെ മുഴുവനും
ആവശ്യമാണ്`.
ട്രേഡ്
യൂണിയൻ പ്രവർത്തനങ്ങളിൽ
നിന്ന് അപ്പുറത്തേക്ക്
ചിന്തയും പ്രവൃത്തിയും
വ്യാപിക്കേണ്ടതുണ്ട്.
ആയതുകൊണ്ട്
അദ്ധ്യാപകൻ എന്ന നിലയിൽ
ചർച്ചക്കുള്ള ചില നിർദ്ദേശങ്ങൾ
ഇങ്ങനെയാണ്`.
- സംസ്ഥാനസമ്മേളനം വരെ ഇനി ഉള്ള ദിവസങ്ങളിൽ ഒരു 100 എണ്ണം തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കുന്നത് ഓരോ സ്കൂൾ യൂണിറ്റും ആവണം. ഓരോ കെ. എസ്. ടി. എ ക്കാരനും ആവണം. തന്റെ ഡയറിയിൽ അത് പ്രത്യേകം മാർക്ക് ചെയ്ത് വെക്കണം
- ഈ 100 ദിവസങ്ങളിൽ സവിശേഷ പരിപാടികൾ ആലോചിച്ചാൽ ഒരു ലക്ഷത്തിലധികം സജീവ പ്രവർത്തകർ ഉണ്ടെന്ന് ഉറപ്പുള്ളതുകൊണ്ട് 10000000 [ 1 കോടി ] സവിശേഷ പരിപാടികൾ ഉണ്ടാവും.
- പ്രവർത്തനങ്ങൾ സ്കൂൾ യൂണിറ്റ് തലത്തിൽ മോണിറ്റർ ചെയ്യുകയും സഹായങ്ങൾ ലഭ്യമാക്കുകയും ആവാം. അനൗപചാരികമായി ദിവസേനയും ഔപചാരികമായി മാസത്തിൽ ഒന്നോ രണ്ടൊ പ്രാവശ്യമായും ഇതു സാധിക്കാം .
- പ്രചാരണപ്രവർത്തനങ്ങൾ ഒറ്റക്കോ കൂട്ടായോ [ പത്രവാർത്ത / ചിത്രങ്ങൾ / പോസ്റ്ററുകൾ / ബ്ളോഗ് / ഫേസ്‌ബുക്ക് / റ്റ്വിറ്റർ / വാട്ട്സ്‌പ്പ് .... ] നിർവഹിക്കാം .
പ്രവർത്തനങ്ങൾ
- 100 ദിവസത്തിനിടക്ക് തുടർച്ചയായി 10 പ്രവൃത്തിദിവസം മാസത്തിലൊരിക്കൽ [ ഒക്ടൊ / നവം / ഡിസം / ജനു ] രാവിലെ ബെല്ലടിക്കുന്നതിനു മുൻപ് സ്കൂളിലെത്തുകയും അവരവരുടെ ക്ളാസുകളിൽ മുഴുവൻ സമയം പ്രവൃത്തിക്കയും വൈകീട്ട് വിട്ടാൽ 10-15 മിനുട്ട് നേരം അക്കാദമിക്ക് ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുക
- ഒരു കെ.എ സ്.ടി .എ അംഗം ഈ 100 ദിവസത്തിനിടയ്ക്ക് നന്നായി പ്ളാൻ ചെയ്ത 25 ലസ്സൻ പ്ളാൻ [ ടി. എം ] / ക്ളാസ്റൂം ആക്ടിവിറ്റി തയാറാക്കുക. അത് ആവശ്യമുള്ള 5 പേരേ കണ്ടെത്തി കൈമാറി അവർ ക്ളാസിൽ പ്രയോഗിച്ചതിന്റെ അനുഭവം ശേഖരിക്കുക. നമ്മുടെ സ്വന്തം അനുഭവവുമായി താരതമ്യം ചെയ്യുക [ സബ്‌ജില്ലാതലത്തിൽ ആലോചിച്ച് ഒരു ടി.എം. പ്രദർശനം വേണം ]അപ്പോൾ വിവിധ വിഷയങ്ങളിൽ വിവിധക്ളാസുകൾ കേന്ദ്രീകരിച്ച് 25 ലക്ഷം ടി. എം. സൃഷ്ടിക്കപ്പെടും. ആയത് 5 ലക്ഷം പേരുമായി കൈമാറി ചർച്ച ചെയ്യപ്പെടും.
- ഈ 100 ദിവസത്തിനിടയ്ക്ക് സൗകര്യമുള്ള 25 ദിവസം ഒരാൾ അവരവരുടെ ക്ളാസിലെ 5 കുട്ടികളുടെ പ്രസക്ത നോട്ടുബുക്കുകൾ നന്നായി പരിശോധിച്ച് കൊടുക്കുക. വേണ്ട തിരുത്തലുകൾ നിർദ്ദേശിക്കുക.അപ്പോൾ 25 ദിവസം * 5 കുട്ടി = 125 നോട്ട് ബുക്ക് / 1 ലക്ഷം അദ്ധ്യാപകർ = 125 ലക്ഷം നോട്ടുബുക്കുകൾ
- ഗൃഹ സന്ദർശനം : ഈ 100 ദിവസത്തിനിടയ്ക്ക് 10 കുട്ടികളുടെ ഗൃഹസന്ദർശനം നന്നായി നടത്തുക. അക്കാദമിക്ക് സന്ദർശനം. അദ്ധ്യാപകൻ സന്ദർശനത്തിനായി വരണമെന്ന് ആഗ്രഹിച്ച് ക്ഷണിക്കുന്ന കുട്ടികളുടെ വീടു മതി. നിർബന്ധമായി പോയതുകൊണ്ട് കാര്യമില്ലല്ലോ.അപ്പോൾ 1 ലക്ഷം അദ്ധ്യാപകർ താൽപര്യമുള്ള 10 ലക്ഷം കുട്ടികളുടെ വീടുകളിൽ നാം ബന്ധപ്പെടുന്നു.
- അവനവന്റെ ക്ളാസിലെ അതത് വിഷയത്തിൽ ഓരോ ക്ളാസിലും 10 % പേർ മികച്ചവരും അതുപോലെ 10 % പേർ വളരെയേറെ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരും അധിക സഹായം ആവശ്യമുള്ളവരുമാണ്`. 10% പിന്നാക്കം നിൽക്കുന്നവർ സുമാർ 4-5 കുട്ടികൾ. വരും ഒരു ക്ളാസിൽ എന്നാണ്` സാമാന്യ കണക്ക് . അവരുടെ പിന്നാക്കാവസ്ഥ [ തന്റെ വിഷയത്തിൽ ] പരിഹരിക്കാനുള്ള ഒരു പ്രവർത്തന പരിപാടി ആലോചിച്ച് നടപ്പാക്കുകയും വിജയം കണ്ടെത്തുകയും ചെയ്യുക.അപ്പോൾ 1 ലക്ഷം അദ്ധ്യാപകർ രജത ജൂബിലി പ്രത്യേക പരിപാടിയായി 4 ലക്ഷം - 5 ലക്ഷം പിന്നാക്കം നിൽക്കുന്നവരെ രക്ഷിച്ചെടുക്കാനാവും.
ഇപ്പറഞ്ഞ
കാര്യങ്ങൾ ഓരോ കെ.
എസ്.
ടി.
ക്കാരനും
സംഘടനയുടെ രജതജൂബിലി
സമ്മേളനവുമായി ബന്ധപ്പെട്ട്
പ്രത്യേകിച്ച് പരസഹായമില്ലാതെ
ചെയ്യാവുന്നതാണല്ലോ.
അത്
നിർവഹിക്കുന്നതിലൂടെ
അക്കാദമിക്ക് രംത്ത് ഉണ്ടാവുന്ന
മികവ് നമ്മൾ തമ്മിഅധികം
വിസ്തരിക്കയും വേണ്ടല്ലോ.