ഇപ്പൊഴത്തെ
തീരുമാന പ്രകാരം ഏപ്രില്‍
20 നു
എസ്.എസ്.എല്‍.സി.റിസല്‍ട്ട്
വരും. നൂറുശതമാനം
വിജയം, ഓരോ
ജില്ലകളുടെയും നിലവാരം
സമ്മാനങ്ങള്‍,
അനുമോദനങ്ങള്‍
, പുതിയ
പ്രഖ്യാപനങ്ങള്‍,
തീരുമാനങ്ങള്‍
, നിര്‍ദ്ദേശങ്ങള്‍
എന്നിങ്ങനെ കുറേ ദിവസം
ഇതുതന്നെയായിരിക്കും
സ്കൂളുകളിലെ ചര്‍ച്ച.
ഈ
ചര്‍ച്ചകളുടെ അടിസ്ഥാനം ഘടകം
പത്താം ക്ളാസില്‍ കുട്ടികള്‍
വിജയിച്ചതിന്റെ എണ്ണവും
മികവും തന്നെ.
അത് ചെറിയ
കാര്യമല്ല.
എന്നാല്‍
ഈ ചര്‍ച്ചകളില്‍ സ്ഥാനം
പിടിക്കാതെ പോകുന്ന വലിയ ചില
കാര്യങ്ങള്‍ ആരും ഓര്‍ക്കാറില്ല.
പത്തുവര്‍ഷമായി
കുട്ടി പഠിച്ചകാര്യങ്ങളുടെ
ആകെത്തുക ഈ പരീക്ഷാവിജയം
മാത്രമായി ചുരുക്കുന്നു നാം.
പഠനം
എന്നത് ഈ വിജയം മാത്രമാണെന്നലല്ലോ
വിദ്യാഭ്യാസ രേഖകള്‍ പറയുന്നത്.
കുട്ടിയുടെ
സമഗ്രമായ വ്യക്തിവികസനം,
നൈപുണികളുടെ
വികസനം ,
പരീക്ഷാവിജയം
എന്നിങ്ങനെ മൂന്നു സുപ്രധാന
ഘടകങ്ങളില്‍ അവസാനത്തെതു
മാത്രം പരിഗണിക്കപ്പെടുന്ന
ഒരവസ്ഥ ഉണ്ടായിക്കൂടാ .
പരീക്ഷാവിജയം
മാത്രമേ കണക്കാക്കൂ എന്നാണെങ്കില്‍
അതുണ്ടാക്കിയെടുക്കാന്‍ ഈ
വിപുലമായ സ്കൂള്‍ സംവിധാനമൊന്നും
വേണ്ട, പകരം
റ്റ്യൂഷന്‍ സെന്ററുകള്‍
ഒരുക്കിയെടുത്താല്‍ മതിയല്ലോ
- എന്നു
വിചാരിക്കുന്നവര്‍ ഉണ്ടാവില്ലേ?
പരീക്ഷാവിജയം
മാത്രമല്ല '
വിജയം
' എന്നറിവാണ്`
സ്കൂള്‍
സങ്കല്‍പ്പത്തില്‍ ആദ്യം
ഉണ്ടാവേണ്ടത്.
കുട്ടിയുടെ
സമഗ്രമായ വികാസം സ്കൂള്‍
ക്ളാസ്മുറികളില്‍നിന്നും
സ്കൂള്‍ സംവിധാനത്തില്‍
നിന്നും ഉണ്ടായിവരുന്നതാണ്`.
നൈപുണികളുടെ
വലിയൊരു ഭാഗം ക്ളാസ്മുറികളില്‍
നിന്നാണ്`
ശക്തിപ്പെടുന്നത്.
ഏറ്റവും
ചുരുങ്ങിയത് ക്ളാസ് മുറി -
സ്കൂള്‍
- സബ്ജില്ല-
ജില്ല
- സംസ്ഥാനം
എന്ന വലിയ ഒരു സര്‍ക്കിളില്‍
നിന്നാണ്`
കുട്ടി
അവളുടെ വികസനം ഉറപ്പുവരുത്തുന്നത്.
അതൊക്കെ
സാധിച്ചെടുക്കാനാവുന്നതിലൂടെയാണ്`
100 മേനിയുടെ
ഉത്തരവാദിത്തപൂര്‍വമായ മികവ്
ഉണ്ടാക്കപ്പെടുന്നത്.
പക്ഷെ,
ഈ നിലയിലൊരു
ചര്‍ച്ചയും വിലയിരുത്തലും
നമ്മുടെ അക്കാദമിക ലോകത്ത്
തീരെ ഉണ്ടാവുന്നില്ലല്ലോ.
സ്കൂളിന്റെ
ആന്തരികാവസ്ഥ,
കുട്ടിയുടെ
വിജയം ,
അതിനുപയോഗിച്ച
പ്രക്രിയകള്‍ ,
തുടര്‍പ്ളാനിങ്ങ്
എന്നിവ സൂചകങ്ങള്‍ വെച്ച്
വിലയിരുത്തുമ്പൊള്‍ മാത്രമേ
100
മേനി
തിരിച്ചറിയാനും അഭിനന്ദിക്കാനും
കഴിയൂ.
സ്കൂളിന്റെ
ആന്തരികവസ്ഥ
- കുട്ടികളുടെ സാമൂഹ്യ സാമ്പത്തില നിലകളിലെ ഗ്രാഫുകള്‍ - വിലയിരുത്തലുകള്‍
- കുട്ടികളുടെ - അദ്ധ്യാപകരുടെ ഹാജര്‍ നില [ ദിവസം, പീരിയേഡ് ]
- സ്കൂള്‍ സൗകര്യങ്ങള്‍ [ ഭൗതികം , സാംസ്കാരികം, സാമ്പത്തികം ]
- സബ്ജക്ട് കൗണ്‍സിലുകള്‍, സ്റ്റാഫ് യോഗങ്ങള്‍ , കലാ- കായിക – പ്രവൃത്തിപരിചയ പ്രവര്‍ത്തനങ്ങള്‍ , പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍ , അഡാപ്റ്റഡ് ടീച്ചിങ്ങ് മാന്വലുകളുടെ പ്രയോഗം
- പി.ടി.എ, എസ്.ആര്‍.ജി, പാര്‍ലമെന്റ്, അസംബ്ളി, ക്ളാസ്മുറികളിലെ ജനാധിപത്യസ്വഭാവം
- ഉച്ചഭക്ഷണം, പ്രാദേശികപഠനകേന്ദ്രങ്ങള്‍, ക്ളാബ്ബുകള്‍, വായനശാലകള്‍, ക്യാമ്പുകള്‍ , അധികസമയ പഠനം, ഗൃഹപാഠങ്ങള്‍, അവധിദിവസ ഉപയോഗം …
കുട്ടിയുടെ
വിജയം -
അതിനുപയോഗിച്ച
പ്രക്രിയകള്‍
- ക്ളാസ് - പീരിയേഡ് പ്ളാനിങ്ങ് - നടത്തിപ്പ്
- പഠനപ്രക്രിയകള്‍
- ലാബ് - ലൈബ്രറി - ക്ളബ്ബ് - പഠയാത്ര, മേളകള്‍ എന്നിവ പ്രയോജനപ്പെടുത്തല്‍
- ക്ളാസ് പാര്‍ലമെന്റ്, ക്ളാസ് പിടിഎ
- യൂണിറ്റ് ടെസ്റ്റുകള്‍, ടേം ഇവാലുവേഷന്‍, സി.ഇ പ്രവര്‍വര്‍ത്തനങ്ങള്‍
- പരിഹാരബോധന പ്രവര്‍ത്തനങ്ങള്‍
- രക്ഷാകത്തൃബോധനം
- കൗണ്‍സിങ്ങുകള്‍, ഗൃഹസന്ദര്‍ശനം , അദ്ധ്യാപകര്‍ കുട്ടികളെ ഏറ്റെടുക്കുന്ന രീതികള്‍
- അധികസമയ പഠനം, ഗൃഹപാഠങ്ങളുടെ സ്വഭാവം
- വിവിധതലങ്ങളില്‍ നടന്ന മോണിറ്ററിങ്ങ് പ്രവര്‍ത്തനങ്ങള്‍
- സര്‍ക്കാര്‍ നല്‍കുന്ന വിവിധ സഹായങ്ങളുടെ സാധ്യതകള്‍ - അധികൃതരുടെ ശ്രദ്ധ
- അദ്ധ്യാപകരുടെയും കുട്ടികളുടേയും രക്ഷിതാക്കളുടേയും [ സ്വന്തം പ്രവര്‍ത്തന തലങ്ങളിലെ ] സന്തോഷവും തൃപ്തിയും
- സാമൂഹ്യമായ ഇടപെടലുകളും സഹായങ്ങളും ശ്രദ്ധയും
തുടര്‍
പ്ളാനിങ്ങ്
- വര്‍ഷാവസാന വിലയിരുത്തലുകള്‍ [ അദ്ധ്യാപകര്‍, കുട്ടി, രക്ഷിതാവ്, അധികൃതര്‍ ] അതിനനുസരിച്ചുള്ള തുടര്‍ പരിപാടികള്‍ എല്ലാ തലത്തിലും
- എല്ലാവര്‍ക്കും സംതൃപ്തമായ ഒരു സ്കൂള്‍വര്‍ഷം എങ്ങനെ ഒരുക്കിയെടുക്കാമെന്ന ചിന്തയും പരിപാടികളും
- നിശ്ചിത ഇടവേളകളില്‍ ശരിയായ വിലയിരുത്തലുകള്‍ , വേണ്ട മാറ്റങ്ങള്‍ ആലോചിക്കല്‍
- ഹ്രസ്വകാല [ ഒരു വര്‍ഷം ] ദീര്‍ഘകാല [ 5-6 വര്‍ഷം ] പദ്ധതികള്‍
- സാമൂഹികമായ ആഗ്രഹങ്ങള്‍, ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞുള്ള പദ്ധതികള്‍
- തനതു മാതൃകകള്‍ സാധ്യമാക്കാനുള്ള ആലോചനകള്‍
പാഠപുസ്തകങ്ങള്‍,
അദ്ധ്യാപക
സഹായികള്‍,
വിവിധ
മാന്വലുകള്‍ ,
ഉത്തരവുകള്‍,
രേഖകള്‍
, പരിശീലന
സഹായികള്‍ ,
പരിശീലനങ്ങള്‍
.... എന്നിവയെല്ലാം
ഇക്കാര്യങ്ങളിലാണ്`
ഊന്നുന്നത്.
അതും
വളരെ ശാസ്ത്രീയമായിത്തന്നെ.
സ്കൂള്‍
മികവ് കാലാകാലങ്ങളില്‍
തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടത്
ഈ രേഖകളുടെ അടിസ്ഥാനത്തിലായിരിക്കണം
എന്നു എല്ലാവര്‍ക്കും അറിയാം.
എന്നിട്ടും
ഇതൊക്കെ മറന്ന് റിസള്‍ട്ട്
വരുന്നതോടെ സുപ്രധാനകാര്യങ്ങള്‍
അവഗണിക്കപ്പെടുന്നത്
എന്തുകൊണ്ടാണ് ?