ഒരിക്കല്‍....
സാമിയുടെ വീട്ടില്‍ ചെന്നു കച്ചവടക്കാരന്‍ കുരുമുളകു വാങ്ങാനായി പറഞ്ഞു വിലയുറപ്പിച്ച് അച്ചാരം (അഡ്വാന്‍സ്)കൊടുത്തു. ഉള്ളിടത്തോളം മുഴുവന്‍ കുരുമുളകിനും ആണു കച്ചവടം.
ഒരാഴ്ച്ച കഴിഞ്ഞ് മുളകു പറിക്കാന്‍ ചെന്നു...
സാമി മുളകു മുഴുവന്‍ പറിപ്പിച്ചിരുന്നു...
അപ്പോ കച്ചോടം ഉറപ്പിച്ചിട്ട്....കച്ചവടക്കാരന്‍ ദേഷ്യപ്പെട്ടു..
സാമി: വില ഇപ്പോ കുറേ കൂടീല്ല്യേ....
കച്ച: അതുകൊണ്ട്.....വാക്കു പറഞ്ഞതല്ലേ...സാമി
അതൊക്കെ ശരി... ഞാന്‍ വാക്കു മാറ്റി...
അതു ശരിയാണോ.....(തെറി അഭിഷേകം, ഭീഷിണി)
നീയ്യ് കച്ചവടക്കാരനാ....നിനക്കു വാക്കുമാറാന്‍ പാടില്ല.... അനവധി ആളുകളുമായി ഇടപെടുന്നതാ... എന്നാല്‍ എനിക്ക് വാക്കു മാറാം. ഞാന്‍ നീയ്യുമായിട്ടെ ഇടപാടുള്ളൂ... മുളകില്ല.