14 November 2008

കുറിവിളിച്ചെടുക്കുന്നതെങ്ങനെ?

പണ്ട്....
കായക്കൂട്ടത്തില്‍ മയമ്മദ്
കുറിവിളിച്ചെടുക്കാന്‍ തീരുമാനിച്ചു..
പഴയ കാലം ആണു... കുറി സല 100 രൂപ അന്നത്ര മതി....ഒരു വിസക്കു 50 രൂപ വിലയുള്ള കാലം. ചെക്കന്ന് ദുബായിയ്ക്ക് ഒരു വിസ കിട്ടി.50 രൂപ വേണം..പിന്നെ യാത്ര ചെലവും..ആകെകൂടി 150 രൂപ.... ചെക്കന്‍ ബപ്പയോടു പറഞ്ഞ് ശട്ടം കെട്ടി... ബാപ്പാ....ഇക്കുറി കുറി നമ്മള്‍ വിളിക്കണം...എത്ര താണാലും കുഴപ്പമില്ല.......ഞ്ഞമക്കു കിട്ടണം...ബാപ്പ വിളിക്കണം...
മയമ്മദ് കുറിവിളിക്കാന്‍ എത്തി... വിളി മറ്റുള്ളവരാണു....100>95>90>.......... മയമ്മദ് കാത്തിരുന്നു. ഞ്ഞളു ബിളിക്കീ......എന്തായാലും കുറി ഞമ്മളെടുക്കും....
55>50>45>........
ങ്ങൂം....ബിളിക്കീ......
20>15>10> 5രൂപ യ്ക്ക് എത്തിയപ്പോ മയമ്മദ് തലേക്കെട്ട് എടുത്തു മുഖം തുടച്ചു....പ്രഖ്യാപിച്ചു.... 5>00............കായില്ലെങ്കിലും വേണ്ടീല......കുറി ഞമ്മക്ക്....ഒറപ്പിക്കണം....
എത്ര താണാലും ചെക്കന്‍ കുറി വിളിക്കാന്‍ പറഞ്ഞിരിക്കുന്നു.....ഓനു ദുബായിവിശയ്ക്കാ....... അതോണ്ട്.......00രൂപ. കുറിയുമായി മയമ്മദ് സന്തോഷത്തോടെ തിരിച്ചു...
പക്ഷെ,
പിന്നെ നാട്ടില്‍ ഇന്നും 'കായക്കൂട്ടത്തില്‍ മയമ്മദ് കുറി വിളിച്ച പോലെ' എന്ന ചൊല്ലും ഉണ്ടായി.

09 November 2008

പ്രാസംഗികനായത് എങ്ങനെ?

197080 കള്‍
സദാശിവന്‍ ...പ്രൊ.സദാശിവന്‍... കുറേശ്ശേ എഴുത്തും പ്രസംഗവും തുടങ്ങിയ കാലം... ( ഇപ്പോള്‍ വലിയ പ്രാസംഗികന്‍, നിരൂപകന്‍, സാംസ്കാരികനായകന്‍.....ഒരു സംശയവും ഇല്ല.)
സ്കൂളുകളില്‍ സാഹിത്യ സമ്മേളനം, വായനശാലാ വാര്‍ഷികം, കയ്യെഴുത്തു മാസികാപ്രകാശനം...പത്രാധിപര്‍ക്കുള്ള കത്ത്....അങ്ങനെ.
ഇടയ്ക്ക് കോളേജില്‍ നിന്നു നേരത്തെ ഇറങ്ങണം...
പ്രിന്‍സിപ്പാള്‍...വളരെ കണിശക്കാരന്‍..ഡോ.വെങ്കിടസ്വാമി....
നോ...ശിവന്‍....നോ.....എന്നാ എന്നും.
പ്രസംഗിക്കാന്‍ പോകാനുള്ള വെപ്രാളം....സാമി ഇങ്ങനെ..
ഒരു ദിവസം സദാശിവന്‍ ബസ്സ്റ്റാന്‍ഡില്‍ നിന്നു ഒരു കൊച്ചുപുസ്തകം (മഞ്ഞ)വാങ്ങി...വായിച്ചു.(ആദ്യമായിട്ടാണേ) പിറ്റേന്നാള്‍ ഈ പുസ്തകവുമായി(മറ്റൊരു പുസ്തകത്തില്‍ ഒളിപ്പിച്ച്) പ്രിന്‍സിപ്പാളിന്റെ മുറിയില്‍ ചെന്നു....രണ്ടാളും ഇക്കൊണോമിക്സ് വിഷയം.....പാഠസമ്പന്ധമായി ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു... തിരിച്ചുപോരുമ്പോള്‍ കയ്യിലെ പുസ്തകം പ്രിന്‍സിയുടെ മേശപ്പുറത്തു മറന്നുവെച്ചു (മന:പൂര്‍വം).
കുറച്ചു കഴിഞ്ഞ് ശിവന്‍...ഹാഫ് ഡോറിലൂടെ ഒളിഞ്ഞുനോക്കി....ഏറ്റിരിക്കുന്നു....പ്രിന്‍സി സാമി വായനയിലാണു...അതന്നെ....
സദാശിവന്‍ ബെല്ലടിച്ച് അകത്തുകയറി....
ങ്ങൂം....വാട്ട് ശിവാ.....
സര്‍...ഇന്നു കുഴല്‍മന്ദം സ്കൂളില്‍ ഒരു സാഹിത്യസമാജം ഉത്ഘാടനം....ഭാരവാഹികള്‍ എന്നെ...... ങ്ങൂം..ങ്ങൂം....പോ..പോ.....
സര്‍.......ഉടനെ പുറത്തിറങ്ങി.....നേരേ വിട്ടു...
പിന്നെ എപ്പോവേണമെങ്കിലും പ്രിന്‍സി ഒഴി ഞ്ഞ്ഞിരിക്കുന്ന നേറം നോക്കി ഒരു കൊച്ചുപുസ്തകവുമായി ചെല്ലും..... പുസ്തകം മേശക്കടിയില്‍ പ്രിന്‍സി കാണെ വെച്ചുകൊടുക്കും.....
ശിവാ.....ങ്ങൂം...ങ്ങൂം...യു കാന്‍ ഗോ.....

06 November 2008

പരീക്ഷ

കവി കുഞ്ഞിരാമന്‍ നായര്‍ കൊല്ലങ്ങോട് മാഷായി ജോലിയിലാണു...
ട്രയിനിങ്ങ് കഴിയാത്തതുകൊണ്ട് ഫുള്‍ ശമ്പളം ഇല്ല...പരീഷ പാസാവണം.
എല്ലാരും കൂടി പറഞ്ഞു പ്രേരിപ്പിച്ച് പരീകഷക്ക് തയാറായി...
പരീക്ഷ....ആദ്യ ചോദ്യം....
എഴുത്തച്ചന്റെ സാഹിത്യ സേവനങ്ങള്‍....
ചോദ്യം ഇഷ്ടായി....
എഴുതി.....3 മണിക്കൂര്‍...35............40 ഷീറ്റ് പേപ്പര്‍...
.രാമായണം കിളിപ്പാട്ട്,ഭാരതം കിളിപ്പാട്ട്....ധാരാളം ഉദ്ധരണികള്‍...അസ്സല്‍ ലേഖനം..
റിസല്‍ട്ട് വന്നു....തോറ്റിരിക്കുന്നു....
ച്ചെ..ഇനി ഇതു വേണ്ട...
എല്ലാരും കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി...നിര്‍ബന്ധിച്ച്...വീണ്ടും അടുത്തകൊല്ലം എഴുതി........
ആദ്യ ചോദ്യം: എഴുത്തച്ചന്‍ തന്നെ....
എഴുതി....45...50 പേജ്..3 മണിക്കൂറും...
തോറ്റു.
പിന്നെ അന്നത്തെ വിദ്യഭ്യാസ സെക്രട്ടറി മഹാകവി ഉള്ളൂര്‍ ഇടപെട്ടാണു ഫുള്‍ ശമ്പളം കിട്ടിത്തുടങ്ങിയതു. (ചിറ്റൂര്‍ വെടിവട്ടത്തില്‍ കേട്ടതു)