ഒരു കഥ/യും ഉള്ളറയും
ആദ്യം കഥ
ഈച്ചയും പൂച്ചയും കൂടി കഞ്ഞി വെച്ചു. കഞ്ഞി കുടിക്കാന്‍ പൂച്ച പ്ളാവില പെറുക്കാന്‍ പോയി. പ്ളാവിലയുമായി പൂച്ച വന്നപ്പോഴേക്കും ക്ഷമകെട്ട ഈച്ച കഞ്ഞിക്കലത്തില്‍ വീണു ചത്തു.
(നാടന്‍ കഥ....പറഞ്ഞുകേട്ടതു)
ഉള്ളറ
നമ്മുടെ കഥാസ്വാദനത്തിന്റെ അടിസ്ഥാനശില കഥയില്‍ ചോദ്യമില്ല എന്നോരു പ്രമാണത്തിലാണു. ഇതു വളരെ നിരുപദ്രവമായ ഒരു പ്രമാണമാണന്നാണു പൊതു ധാരണ. ഇവിടം തൊട്ടു തുടങ്ങണം നമ്മുടെ കഥാസ്വാദനം. ചോദ്യം ചോദിക്കലും ചോദ്യം ചെയ്യലും ആണു മനുഷ്യവംശത്തിന്റെ പുരോഗതിയുടെ അടിത്തറ എന്ന പ്രാധമികമായ ധാരണയാണു ഇവിടെ നിസ്സാരവല്‍ക്കരിച്ചിരിക്കുന്നതു.ഇതു ചരിത്രത്തെ അവഗണിക്കലാണു. എല്ലാ കഥകളും ഉരുവം കൊള്ളുന്നതു ചോദ്യങ്ങളില്‍ നിന്നാണു. ഒരുപാടു ചോദ്യങ്ങളുടെ ഒരുപാടു ഉത്തരങ്ങളാണു ഓരോകഥകളും.അപ്പോള്‍ കഥയില്‍ ചോദ്യമില്ല എന്നു പറയുമ്പോള്‍ അവര്‍ സംസാരിക്കുന്നത് ....ഇനി ആരും ചോദിക്കേണ്ട,എന്ന ഏകാധിപതിയുടെ സ്വരം ആണു. ജനായത്തക്രമത്തില്‍ ആര്‍ക്കും എന്തു ചോദ്യവും ചോദിക്കാം,ഉത്തരം കണ്ടെത്താം. അതിനാല്‍ നാം ഈ അടിസ്ഥാനശില ഉപേക്ഷിക്കുന്നു.
ഈച്ചയും പൂച്ചയും കൂടി കഞ്ഞി വെക്കുന്നകഥ വെറും കഥയല്ല,മറ്റെന്തോ ആണു. മനുഷ്യകഥ തന്നെയാണോ ഇവിടെ ജീവികളെ കഥാപാത്രമാക്കി ചെയ്തിരിക്കുന്നതു?അങ്ങനെയാവാം.
കാരണം
1.കഞ്ഞിവെക്കുന്നതും പ്ളാവിലപെറുക്കിഉപയോഗിക്കുന്നതും മനുഷ്യ കഥയാണു.ഭക്ഷണം പാകം ചെയ്തു കഴിക്കുന്ന മനുഷ്യന്‍ വളരെ പുരോഗമിച്ച മനുഷ്യനാണു.മാത്രമല്ല പ്ളാവില....ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയ മനുഷ്യനാണു...വളരെ ആധുനികനായ മനുഷ്യന്‍.
2.രണ്ടുപേര്‍ ചേര്‍ന്നു കഞ്ഞി വെക്കുകയും ഒരാള്‍ കാവലിരിക്കുകയും മറ്റേയാള്‍ പ്ലാവില പെറുക്കാന്‍ പോവുകയും ചെയ്യുന്നതു വളരെ ഗാര്‍ഹികനായ മനുഷ്യനാണു.പരിഷ്കൃതിയില്‍ വളരെ മുന്നേറിയ മനുഷ്യന്‍. അപ്പോള്‍ ഇതു വെറും ഈച്ചപൂച്ചക്കഥയല്ല.മനുഷ്യകഥയാണു.
എന്നാല്‍ ആരാണു ഈച്ച? അരാണു പൂച്ച?
നമ്മുടെ നാടോടിക്കഥകളൊക്കെത്തന്നെ ഒരുപാടു ഉള്‍പ്പൊരുളുകള്‍ അടങ്ങുന്നവയാണു.പൂച്ചക്കു മണി കെട്ടുന്ന കഥയായാലും മണ്ണാങ്കട്ടയും കരീലയും കാശിക്കു പോയതായാലും ഒക്കെ ദാര്‍ശനികമായിപ്പോലും ഉള്ള അര്‍ഥ അടരുകള്‍ കൊണ്ടു നിര്‍മ്മിച്ചവയാണു.
എന്നാല്‍ ആരാണു ഈച്ച? അരാണു പൂച്ച?
പരിണാമശ്രേണിയില്‍ രണ്ടു കാലഘട്ടങ്ങളിലാണു ഈ രണ്ടു കഥാപാത്രങ്ങള്‍.ഈച്ച കീടവും പൂച്ച സസ്തനിയും.ഈച്ചയേക്കാള്‍ ഉയര്‍ന്ന ശ്രേണിയിലാണു പൂച്ച.എന്നാല്‍ പൂച്ചയേക്കാള്‍ ചലനശേഷിയും വേഗതയും ഉള്ള വനാണു ഈച്ച. പൂച്ച അധികശാരീരിക ഉള്ളടക്കം ഉള്ളതാണു.പാലുകുടിക്കുന്നതും പാലൂട്ടുന്നതും ആണു.സസ്തനി.ഇതു ചൂണ്ടിക്കാണിക്കുന്നതു ഈച്ച പുരുഷനും പൂച്ച സ്ത്രീയും (സസ്തനി) ആണന്നല്ലേ?രണ്ടുപേരും കൂടി കഞ്ഞിവെച്ച കഥ അപ്പോള്‍ ശരിക്കും ഒരു കുടും ബകഥ അല്ലേ?
പൂച്ച പ്ളാവില കൊണ്ടുവരുന്നതും കാത്തിരിക്കുന്ന എത്രയോ ഈച്ചകള്‍ ഇന്നും ഇവിടെ ഇല്ലേ.
(പലരും വെറുതേ ഈച്ചയാട്ടിയിരിക്കുന്നുമുണ്ടാവും)
പിന്നെ ഈച്ചയുമായി ബന്ധപ്പെട്ട പല ചൊല്ലുകളും പുരുഷനാണു ചേരുക.വിശകലനം ചെയ്തു നോക്കൂ