വിഭാവരി
[ഈ
ആഴ്ച്ചത്തെ[ jan -feb 4 മാതൃഭൂമി
ആഴ്ച്ചപ്പതിപ്പില്‍
സുഷ്മേഷ്
ചന്ദ്രോത്തിന്റെ കഥ ]
വായിച്ചപ്പോള്‍
നമ്മുടെ
എഴുത്തുകാര്‍ എഴുതുന്നേയുള്ളൂ.
അവ പിന്നീട്
വായിക്കുന്നില്ല എന്നു
തോന്നുന്നു. വായിച്ചിരുന്നെങ്കില്‍
ഒരു പാട് വെട്ടിക്കളയുമായിരുന്നു.
ആ ജോലി നമ്മളെ -
വായനക്കാരെ
ഏല്‍പ്പിക്കുന്ന പോലെയുണ്ട്.....
'വിഭാവരി
' ഒറ്റയിരിപ്പില്‍
വായിച്ച നല്ലൊരു കഥ എന്നു
തന്നെയാണ് ആദ്യ പ്രതികരണം.
എന്നാല്‍ വാക്കുകളിലൂടെ
വരികളിലൂടെ ആലോചന പോയപ്പോള്‍
.....
1.
വിഭാവരി
= രാത്രി, മഞ്ഞള്‍
, സോമന്റെ രാജധാനി,
കുലട, വായാടിപ്പെണ്ണ്,
പാര്‍വതി എന്നിങ്ങനെ
അര്‍ഥങ്ങള്‍ ശബ്ദതാരവലിയിലും
വിഭാവരി
= രാത്രി ,
മഞ്ഞള്‍, വേശ്യ,
കൂട്ടിക്കൊടുപ്പുകാരി,
വായാടി, അനുരക്തയായ
സ്ത്രീ എന്ന് സംസ്കൃതം മലയാളം
നിഘണ്ടുവിലും കാണാം.
അപ്പോള്‍
വിഭാവരി എന്ന് കഥാപാത്രനാമം
ഇതിലേതിനെ സൂചിപ്പിക്കുന്നുണ്ടാവും?
നല്ല കഥയെഴുത്തുകാര്‍
ഒരു വാക്കോ വരിയോ നാമമോ വെറുതെ
ഉപയോഗിക്കാറില്ല എന്ന
വിശ്വാസത്തില്‍ അന്വേഷിച്ചതാണ്`.
നിഘണ്ടുക്കളിലെ
അര്‍ഥസൂചനകളൊന്നും ഈ കഥയുടെ
/ കഥാപാത്രത്തിന്റെ
/