10 June 2026

Stories for Children

കുട്ടിക്ക് ഒരു കഥ 1. ഉറുമ്പ് മെല്ലെ അടുക്കളയിലേക്ക് നടന്ന് കയറുകയായിരുന്നു. അപ്പോഴാണ് അടുക്കളയിൽ നിന്ന് അമ്മ ആട്ടിവിട്ട് പറന്നുവരുന്ന ഈച്ച ഉറുമ്പിനെ കണ്ടത്. ഈച്ചക്ക് അസൂയ മൂത്തു. ഈച്ച ഉറുമ്പിനെ തടുത്തു. എന്നെ ആട്ടിവിട്ടടത്തേക്ക് നീയും പോകണ്ട . പറന്ന് പറന്ന് തടുത്തു. പക്ഷെ ഉറുമ്പ് മെല്ലെ അരിച്ച് അടുക്കളയിൽ കയറി. ഈച്ചക്ക് ഉറുമ്പിനെപ്പോലെ അരിച്ച് നടക്കാൻ വയ്യല്ലോ. പറക്കാനല്ലെ പറ്റൂ. ഈച്ചയെ തടയാൻ പറ്റിയില്ല. അരിക്കുന്നതിനെ പറക്കുന്നതിന് നേരേ തടയാൻ വയ്യല്ലോ. 2. വീട്ടിൽ വലിയ വികൃതിയാണ് ആഹിർ . അമ്മമ്മ ടീച്ചർ സ്കൂളിലേക്ക് പോകുമ്പോൾ വഴിയിൽ ഒരു വടി നടന്ന് വരുന്നു. കാട്ടിൽ നിന്ന് വരികയാണ് വടി. അമ്മമ്മ ടീച്ചർ : വട്യേ , നീയെവിടേക്കാ ? വടി : ഏയ് ത്രത്തോളം. ആഹിറിന്റെ അമ്മ വിളിച്ചിരുന്നു.കുട്ടിയെ രണ്ട് കൊടുക്കാനാ ! അമ്മമ്മ ടീച്ചർ : ഹും. കുട്ട്യോളെ തല്ലേ? പിന്നെ? നിന്നെ പൊട്ടിക്കും ഞാൻ . പൊട്ടിക്കും ന്ന് കേട്ടപ്പോ വടി പേടിച്ച് കാട്ടിലേക്ക് തിരിഞ്ഞോടി. 3 പൂമ്പാറ്റ ഇതെന്താ ചെയ്യുന്നത് അമ്മേ ? കുട്ടി ചോദിച്ചു പൂവിൽ നിന്ന് തേൻ കുടിക്കുന്നൂ : അമ്മ കുട്ടി അത് നോക്കി നിന്നു തേൻ കുടിച്ച് പൂമ്പാറ്റ പറന്ന് പോയി. കുട്ടി അമ്മിഞ്ഞ കുടിക്കാൻ അമ്മയുടെ അടുത്തേക്കും . 4 സിംഹം വിശന്ന് നടക്കുകയാണ് അപ്പോഴാണ് ഒരു മുയൽ മുന്നിൽ പെട്ടത് മുയലെങ്കിൽ മുയൽ . സിംഹം ചാടി പിടികൂടി. അയ്യോ എന്നെ തൊടരുത്. "ഞാൻ ക്വാറണ്ടൈനിലാണ് " മുയൽ പറഞ്ഞു. സിംഹം ഇത് കേട്ട ഉടനെ വിട്ടു. അസ്സലായി കൈ കഴുകി .

No comments: