10 June 2026
Reading Theater
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ബാലവേദി സ്റ്റേറ്റ് ക്യാമ്പ് , പാലക്കാട്
കിലുക്കം
[ മൊഡ്യൂൾ ]
പ്രവർത്തനം 01 [ സെഷൻ ഓപ്പണിങ്ങ് ] അ] ഇ] ഉ] എന്നിവയിൽ ഏതെങ്കിലും ഒന്ന് മാത്രം ]
അ) നിങ്ങൾ ഏറ്റവും അടുത്ത് വായിച്ച പുസ്തകം [ പേര്, എഴുതിയത്, ജനർ ] പറയൂ
[ എല്ലാവരും ക്രമത്തിൽ പറയുന്നു . 30 പേർ 10 മിനുട്ട് ]
തരം തിരിച്ച് ക്രോഡീകരിക്കുന്നു
നോവൽ, കഥാസമാഹാരം, ഉപന്യാസങ്ങൾ , ആത്മകഥ , ജീവചരിത്രം , കവിത …..
പ്രസിദ്ധരായ എഴുത്തുകാർ, പ്രാദേശിക എഴുത്തുകാർ, സുഹ്ര്‍ത്തുക്കളായ എഴുത്തുകാർ …. 2 മിനുട്ട് സമയം ]
ഇ ] ഇക്കാലത്തെയത്രയും വായനയിൽ ഓർമ്മയിൽ നിൽക്കുന്ന 2-4 വരി കവിത, 1-2 വാക്യങ്ങൾ, 1-2 സംഭാഷണം, ഒരു വിവരണം, ഒരു സംഭവം …. പറയൂ
എല്ലാവരും ക്രമത്തിൽ പറയുന്നു 30 പേർ 10 മിനുട്ട് ]
[ ക്രോഡീകരണം : കവിത, കഥ, നോവൽ, നാടകം, ഉപന്യാസം …… 2 മിനുട്ട് സമയം ]
ഉ] വെളിച്ചത്തിനെന്തു വെളിച്ചം - ഈ പ്രസ്താവനയുടെ ആശയം ഒരു വാക്യത്തിൽ പറയൂ
എല്ലാവരും ക്രമത്തിൽ പറയുന്നു . 10 മിനുട്ട് ]
[ ക്രോഡീകരണം : പുതിയ കാലം, നവോഥാനകാലം, ബഷീറിയൻ തത്വചിന്ത…. 2 മിനുട്ട് ]
ഉദ്ദേശ്യം : ഉറക്കെ പറയാൻ , നന്നായി പറയാൻ, ഉള്ളിൽ തട്ടിയത് പറയാൻ അവസരം ഉണ്ടാകുന്നു. പറയുന്നതിനു മുൻപ് നന്നായി ആലോചിക്കുകയും നല്ലത് തെരഞ്ഞെടുക്കുകയും ചെയ്യാൻ സാധിക്കുന്നു
പ്രവർത്തനം 02
30 പേർ - 5 ഗ്രൂപ്പുകളാക്കുന്നു
ഓരോ ഗ്രൂപ്പിനും വായനാസാമഗ്രി നൽകുന്നു
ഗ്രൂപ്പ് 01 കടൽത്തീരത്ത് കഥ
ഗ്രൂപ്പ് 02 കാലം നോവൽ
ഗ്രൂപ്പ് 03 കണ്ണീരും കിനാവും ആത്മകഥ
ഗ്രൂപ്പ് 04 ലങ്കാലക്ഷ്മി നാടകം
ഗ്രൂപ്പ് 05 ഊഞ്ഞാലിൽ കവിത
നിർദ്ദേശം : തന്നിരിക്കുന്ന വായനാ സാമഗ്രിയിൽ നിന്നൊരു ഭാഗം [ 2 മിനുട്ട് ദൈർഘ്യം ] എല്ലാവർക്കും വേണ്ടി ഉറക്കെ നന്നായി വായിക്കണം. വായിക്കുന്നത് ഒരാളാണെങ്കിലും നന്നായി - ഗംഭീരമായി വായിക്കാൻ വേണ്ട പ്ലാനിങ്ങ് ഗ്രൂപ്പിൽ ഉണ്ടാവണം . ഒരുങ്ങാൻ സമയം 10 മിനുട്ട് ]
അവതരണം ക്രമത്തിൽ ഗ്രൂപ്പുകൾ
ഓരോ അവതരണം കഴിഞ്ഞാലും ചർച്ച
സൂചനകൾ , റഫറൻസുകൾ , അവതരണങ്ങൾ എന്നിവ നൽകി ചർച മെച്ചപ്പെടുത്തണം
5 ഗ്രൂപ്പുകൾ 35-40 മിനുട്ട്
ചർച്ച ക്രോഡീകരണം :
പുസ്തകമറിഞ്ഞ് വായന [ കഥ, നോവൽ, കവിത, നാടകം , ഉപന്യാസം…. ]
ഉള്ളടക്കമറിഞ്ഞ് വായന
അനുഭവമറിഞ്ഞ് വായന
ചിന്തിച്ച് വായന [ വിമർശനാത്മകമായി അറിഞ്ഞ് ]
അർഥോത്പാദനത്തിന്ന് വായന
ഈണം, താളം എന്നിവയെ കുറിച്ചുള്ള ധാരണ [ കവിതയിൽ മാത്രമല്ല…]
ആദ്യ വായന, പുനർവായന
ആവശ്യമറിഞ്ഞ് വായന [ അനുഭൂതി , ആസ്വാദനം, തുടർപ്രവ്ർത്തനം, ..]
10 -12 മിനുട്ട് സമയം
ഉദ്ദേശ്യം : റീഡിങ്ങ് തിയറ്റർ സങ്കൽപ്പം രൂപീകരിക്കുന്നു . നന്നായി വായിക്കാൻ പരിശീലിക്കുന്നു. സദസ്സിൽ നന്നായി വായിചാൽ കേൾവിക്കാരെ വായനയിലേക്ക് കൊണ്ടുവരാമെന്ന് കരുതുന്നു. പറഞ്ഞ് കേട്ടും വായിച്ച് കേട്ടുമാണ് നാം പുതിയ പുസ്തകങ്ങൾ പരിചയപ്പെടുന്നത്.
പ്രവർത്തനം 03
ഒരു വീഡിയോ കാണുന്നു [ https://youtu.be/IaF_Opw_epM ]
ചർച : വായനശാലയിൽ റീഡിങ്ങ് തിയറ്റർ സാധ്യത എത്രത്തോളം ?
10 മിനുട്ട്
ക്രോഡീകരണം :
പുസ്തക വായനാ സെഷനുകൾ വായനശാലയിൽ പ്ലാൻ ചെയ്യണം
ഏതു പുസ്തകം, എത്രപേർക്ക് [ കുട്ടികൾ, മുതിർന്നവർ..]
ജീവനുള്ള പുസ്തകം ആലോചിച്ചാലോ [ മനുഷ്യപുസ്തകം]
എന്ന് [ ആഴ്ചയിൽ / രണ്ടാഴ്ചയിൽ ഒരിക്കൽ / മാസത്തിലൊരിക്കൽ ഒരു ദിവസം 2 മണിക്കൂർ
വായിക്കാൻ ആർ / തയാറെടുപ്പ്
റീഡിങ്ങ് തിയറ്ററിനൊരു പേര് വേണ്ടേ
5 മിനുട്ട്
ഉദ്ദേശ്യം : വായനശാലയിൽ റീഡിങ്ങ് തിയറ്റർ , ഹ്യൂമൺ റീഡിങ്ങ് എന്നിവ പ്ലാൻ ചെയ്യുന്നു . സാധ്യതകൾ ബോധ്യപ്പെടുന്നു
സെഷൻ സമയം 1 .30 മണിക്കൂർ
Subscribe to:
Post Comments (Atom)
No comments:
Post a Comment