10 June 2026
Receprocal Teaching Note
പ്രതിക്രിയാധ്യാപനം [ മോഡൽ ]
കവിത പഠിപ്പിക്കുന്നു [ സൈക്കിൾ ചവിട്ടാൻ ]
ക്ളാസ് 6
പ്രോസസ്സ്
5 പേരുള്ള കുട്ടികളുടെ ഗ്രൂപ്പ് ഉണ്ടാക്കുന്നു
ഓരോ ഗ്രൂപ്പിലും കവിത പ്രിന്റൗട്ട് കൊടുക്കുന്നു
കുട്ടികൾ മൗനമായും പിന്നീട് ഉറക്കെയും വായിക്കുന്നു
അധ്യാപിക വായനക്ക് ആവശ്യമായ സഹായം ചെയ്യുന്നു
അധ്യാപികയുടെ നിർദ്ദേശപ്രകാരം ഗ്രൂപ്പിൽ കുട്ടികൾ കവിതയുടെ ഉള്ളടക്കം മനസ്സിലാക്കി നിരവധി ചോദ്യങ്ങൾ ഉണ്ടാക്കുന്നു [ ഉത്തരങ്ങൾ പ്രധാനമല്ല ]
ചോദ്യരൂപങ്ങൾ ഇങ്ങനെയൊക്കെ ആവും
[ കുട്ടി ആരോടാണ് സൈക്കിൾ ചോദിക്കുന്നത് ?
സൈക്കിളിനു ബെല്ലില്ല മോനേ എന്നു പറയുന്നത് എന്തുകൊണ്ട് ?
.....
]
തുടർന്ന് കുട്ടികൾ കവിതയിലെ ഓരോ ഭാഗമായി ചുരുക്കി പറയുന്നു . ആദ്യത്തെ ആൾ ആദ്യ 2 വരി പിന്നെത്തെയാൾ പിന്നെയുള്ള 2 വരി എന്നിങ്ങനെ
ഉദാ:
[ കുട്ടി നിലാവ് കൊള്ളാനാണ് ചന്ദ്രനിലേക്ക് പോകുന്നത്
റോടിലൂടെ തെങ്ങിലൂടെ കുട്ടി സൈക്കിൾ ആകാശത്തേക്ക് ഓടിച്ചു വിടുന്നു
.....
]
അധ്യാപികയുടെ നിർദ്ദേശപ്രകാരം കുട്ടികൾ കവിതയിലെ വരികളെടുത്ത് വിശദീകരിക്കുന്നു
ഉദാ:
[കുട്ടി ചന്ദ്രനിലേക്ക് പോകുന്നത് നിലാവ് കൊള്ളാനാണ്. നിലാവ് കൊള്ളാൻ ചന്ദ്രനിലേക്കാണോ പോകേണ്ടത്? നിലാവ് ഭൂമിയിലല്ലേ. ചന്ദ്രനിൽ നിലാവ് ഉണ്ടോ? മേഘത്തിൽ മഴ ഇല്ലല്ലോ. മേഘത്തിൽ നിന്ന് ജലം താഴെ പതിക്കുന്നതല്ലേ മഴ?
........
കുട്ടികൾ കവിതയിൽ നിന്നുകൊണ്ട് ചില കാര്യങ്ങൾ ഇനിയെന്താവുമെന്ന് ആലോചിക്കുന്നു
ഉദാ:
[ കാലുളുക്കിയ കുട്ടി സൈക്കിൾ ചവിട്ടിക്കാണുമോ ? ഇനി ചവിട്ടിയെങ്കിൽ ഉളുക്ക് കൂടിക്കാണില്ലേ. ആസ്പത്രിയിൽ ചന്ദ്രനെ പ്രവേശിപ്പിച്ചപ്പോൾ ഡോക്ടർ ചന്ദ്രനോട് ചോദിച്ചതെന്താവും ? ........
മൂല്യ നിർണ്ണയം :
കവിത നന്നായി ചൊല്ലാൻ ഒരു ഗ്രൂപ്പിൽ നിന്ന് ഒരാളോട് പറയുന്നു
ചന്ദ്രനിലേക്ക് പോകാൻ പുറപ്പെട്ട കുട്ടി വഴിയിൽ വെച്ച് തിരിച്ചുപോന്നതെന്തുകൊണ്ട്?
.....
Labels:
ACTIVITY,
D El Ed,
NOTES,
Psychology
Subscribe to:
Post Comments (Atom)
No comments:
Post a Comment