പ്രാർഥന 02
അറിവായുറയണേ , സകലം ഞങ്ങളിൽ
അലിവായുയരണേ , അറിവും ഞങ്ങളിൽ
അലിവോടൊത്തുനിത്യം
തൊഴിലും ചെയ്തിടാനായ്
അറിവേ , നീയകത്തും
നിറയേ നിന്നിടേണേ !
വഴികൾക്കുള്ളിലറിവും
വഴികൾ അലിവിലേക്കും
മുതിരാനെന്റെ യത്നം
സതതം തുണക്കേണേ !
പഠനം പാഠശാല
വിജയം നല്കിടേണേ
വിജയം അലിവിനുള്ളിൽ
തിരിയായ് ജ്വലിക്കേണേ !
No comments:
Post a Comment