ഉയര്‍ന്ന
ക്ളാസിലെ കുട്ടികളോട്
സംസാരിക്കുമ്പോള്‍ ഞാന്‍
ചെറിയൊരു കാര്യം ആരാഞ്ഞു.
'നിങ്ങള്‍ക്ക് മനക്കണക്ക് അറിയാമല്ലോ ' ഒരു കണക്ക് ചെയ്യൂ: 16+16 എത്രയാ ?കുട്ടികള്‍ ചെറുതായൊന്ന് പുഞ്ചിരിച്ച് കൈപൊക്കി
എത്രയാ?
32 ശരി
അതെങ്ങനെയാ കിട്ടിയത്? വിശദമാക്കാമോ ? കുട്ടികള്‍ നിസ്സാരമായി പറഞ്ഞു.
16 ഉം 16 ഉം 32 ശരി എങ്ങനെയാ കൂട്ടിയത് ? ഹ ഹ എന്ന് കുട്ടികള്‍
വിശദമായി ആരാ പറയുക ? ഞാന്‍ വിട്ടില്ല
ഒരു കുട്ടി എഴുന്നേറ്റു നിന്ന് പറഞ്ഞു:
6ഉം 6ഉം 12
12 നു 2 ബാക്കി 1
1 ഉം 1ഉം ബാക്കി നില്ക്കുന്ന 1 ചേര്‍ന്നാല്‍ 3സോ 32. ഇങ്ങനെയാണെങ്കില്‍ തെറ്റായില്ലേ 32 ? കുട്ടികള്‍ മുറുമുറുത്തു ... എന്താ തെറ്റ്
6 ഉം 6ഉം കൂട്ടി 12 കിട്ടി ..ശരി ...
2 എഴുതി ... ബാക്കി 1 എന്നതിന്റെ കണക്കെന്താ? പലവട്ടം ചോദിച്ചപ്പോള്‍ ചിലര്‍ ആലോചിക്കാന്‍ തുടങ്ങി
[ കണക്കിന്` കണക്കിന്റെ ഭാഷ ]

ചെറിയ
ക്ളാസിലാണെങ്കില്‍ കുട്ടികള്‍
ഇത് ബോര്‍ഡില്‍ എഴുതിക്കാണിക്കും.
16+
16
-----------
6ഉം
6ഉം
കൂട്ടി 12 ; അതില്‍
2 ഒറ്റയുടെ
സ്ഥാനത്ത് [
വരക്ക് താഴെ ]
നേരേ എഴുതും.
ബാക്കി 1
എന്നു പറഞ്ഞ്
ആ 1 കുറച്ചു
ദൂരെ ഒരിടത്ത് എഴുതും.
പിന്നെ ആ 1ഉം
മറ്റു 1 കളും
കൂട്ടി 3 എന്ന്
പറയുകയും അത് [
ഒറ്റ]
പത്തിന്റെ
സ്ഥാനത്ത് എഴുതുകയും ചെയ്യും.
സ്വാഭാവികമായി
അദ്ധ്യാപകന് ക്ളാസില്‍
ചെയ്ത സംഗതികള്‍ ആവര്‍ത്തിക്കുകയാണ്`
കുട്ടി ചെയ്യുന്നത്
. എന്നാല്‍
എത്ര മുതിര്‍ന്നാലും '
6ഉം 6ഉം
12 നു
2 ബാക്കി
1 ' എന്ന
പാട്ട് പാടിക്കൊണ്ടിരിക്കുന്നു.
ഇതാണ്`
ക്ളാസ് റൂം
പ്രവര്‍ത്തനങ്ങളില്‍ നാം
ശ്രദ്ധിക്കേണ്ടത്.
ബാക്കി 1
എന്നതിനു പകരം
ബാക്കി 10 എന്നു
കരുതുകയും അത് പത്തിന്റെ
സ്ഥാനത്തെ അക്കങ്ങളുടെ കൂടെ
കൂട്ടി സ്ഥാനക്രമത്തില്‍
എഴുതുകയും ചെയ്യാനാവുമ്പോഴാണ്`
കണക്കിന്റെ ഭാഷ
തിരിച്ചറിയുന്നത്.
166+166 , 666+666 എന്നൊക്കെയാണെങ്കില്‍
കാര്യങ്ങള്‍ ഇനിയും
സങ്കീര്ണ്ണമാകയും ചെയ്യും.
എന്നാല്‍ ആദ്യ
പാഠത്തില്‍ത്തന്നെ ഇതു
വിശദീകരിക്കുന്നത് നേരായ
രീതിയിലാണെങ്കില്‍ കാര്യങ്ങള്‍
എത്ര എളുപ്പം ?
No comments:
Post a Comment