10 June 2026

Class Note ( Model)

എന്റെ മനശ്ശാസ്ത്ര ഡയറി തീയതി 28-10-2024 വിദ്യാഭ്യാസ മനശ്ശാസ്ത്രം - സിദ്ധാന്തവും പ്രയോഗവും [ പേപ്പർ 101] യൂണിറ്റ് : 2 ശിശുവികാസം ഭാഗം : വൈജ്ഞാനിക വികാസം [ Cognitive Development ] ജീൻ പിയാഷെ മുന്നോട്ട് വെക്കുന്ന നിരീക്ഷണങ്ങൾ പി ഡി എഫ് പേജ്: 42 --------------------------------------------------------------------------------------------------------------------- പ്രധാന വസ്തുതകൾ / സ്ങ്കല്പ്പനങ്ങൾ • വിജ്ഞാനിക വികാസത്തിന്റെ അടിസ്ഥാനം പ്രധാനമായും മസ്തിഷ്ക വികാസമാണ് • വിജ്ഞാനിക വികാസത്തിന്റെ അടിസ്ഥാന ഘടകങ്ങളായി പിയാഷെ പറയുന്ന Biological Maturation, Activity, Social Experiences , Equilibration എന്നിവ വിശദീകരിച്ചു • ശാരീരികമായി പക്വത കൈവരേണ്ട പ്രാധാന്യം • പ്രവർത്തനങ്ങലിലൂടെ / അനുഭവങ്ങലിലൂടെ അറിവ് • സാമൂഹ്യമായ അനുഭവങ്ങൾ • സന്തുലനം [ സ്കീമയിലെ അസന്തുലിതാവസ്ഥ സന്തുലനത്തിലെത്തിക്കേണ്ടതിന്റെ പ്രാധാന്യം ] എന്നിവയൊക്കെ ഉദാഹരണങ്ങളിലൂടെ വിശദീകരിച്ചു. • സ്കീമ എന്ന പിയാഷെയൻ ടെം വിശദീകരിച്ചു. ജെ സി ബി, വെജിറ്റബിൾ സൂപ്പ്, പാലക്കാമോതിരം തുടങ്ങിയ ഉദാഹരണങ്ങൾ • Adaptation , Organisation എന്നിവ പറഞ്ഞു • Adaptation നിലെ Assimilation , Accommodation എന്നിവ വിശദീകരിച്ചു • അറിവ് , ജ്ഞാനം ആർജ്ജിക്കുന്നതിന്റെ പ്രക്രിയകൾ അറിവ് മുന്നറിവുകളെ പരിഷ്കരിക്കുന്നതിന്റെ അനുഭവങ്ങൾ തുടങ്ങിയവ് അന്നാകരീനീന എന്ന നോവലിനെ അധികരിച്ച് വിവരിച്ചു • അറിവ് ആദ്യഘട്ടത്തിൽ Sensory Motor Stage വഴിയും പിന്നീട് ഭാഷ ഉപയോഗിച്ചും സാധ്യമാകുന്നു • object permanence എന്ന സങ്കൽപ്പം വിവരിച്ചു. അമ്മയും കുഞ്ഞും ഉദാഹരിച്ചു • അറിവ് നിർമ്മിക്കാൻ ഭാഷ പ്രധാനമാണ്. • ഭാഷ പ്രതീകാത്മകമാണ് symbolic activity . ----------------------------------------------------------------------------------------------------------------------- Reflection Note • പിയാഷെയുടെ ജ്ഞാനനിർമ്മിതി സങ്കൽപ്പം നേരത്തെ പരിചയമുള്ളതല്ല • വിശദീകരണങ്ങളിലൂടെ , ഉദാഹരണങ്ങളിലൂടെ മിക്കതും ആദ്യ കേൾവിയിൽ മനസ്സിലായി • പി ഡി എഫ് , റഫറൻസ് പുസ്തകങ്ങൾ , സഹപഠിതാക്കളുമായുള്ള സംഭാഷണങ്ങൾ എന്നിവയിലൂടെ കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട് • ഭാഷ പ്രതീകമാണെന്ന സംഗതി വേണ്ടത്ര മനസ്സിലായില്ല • അന്നകരിനീന നോവൽ വായിക്കാൻ തോന്നി • ഭാഷക്കുവേണ്ടിയുള്ള എഴുത്തഛന്റേയും കുമാരനാശാന്റേയും പ്രാർഥന ആദ്യമായി ശ്രദ്ധയിൽ പെട്ടു • ചെയ്യാനുള്ള പ്രവർത്തനങ്ങൾ [ ഹോം വർക്ക് ] ഒന്നും ഉണ്ടായില്ല

No comments: