കവിത

-->ഗാനം 8
ഇന്ദ്രിയങ്ങളഞ്ചുകൊണ്ടറിയുമീ ജഗത്തിനെ
നമ്മള്‍, സാരരല്ല മിഥ്യപേറിടായ്ക മേലിലും

ജാലകങ്ങള്‍ നൂറുനൂറനുഭവങ്ങളെ സ്വയം
സ്വീകരിക്കു മീ മനുഷ്യര്‍ തീര്‍ത്തിടുന്നു ജീവിതം
ഇന്ദ്രിയങ്ങളഞ്ചുകൊണ്ടറിയുമീ ജഗത്തിനെ
നമ്മള്‍, സാരരല്ല മിഥ്യപേറിടായ്ക മേലിലും

നാമറിഞ്ഞിടാത്ത നൂറുനൂറു ഭാവവും
നാമനുഭവിക്കാതെയുള്ള ചിന്തയും വികാരവും
സ്വപ്നസാഗരങ്ങളും മോഹമേഘവേഗവും
മനസ്സിനൊത്തു കൈവരിച്ച ദേഹചലനശേഷിയും
ഇന്ദ്രിയങ്ങളഞ്ചുകൊണ്ടറിയുമീ ജഗത്തിനെ
നമ്മള്‍, സാരരല്ല മിഥ്യപേറിടായ്ക മേലിലും

ഇഹപരങ്ങളില്‍ മുഴുക്കെ ദീപ്തമായ ജീവനെ
സകലകാല വൈഭവത്തില്‍ ഉള്ളിലാക്കിയുള്ളവര്‍
ഇതു സമഗ്രബോധമെന്നു അറിക അല്പ്പ ബോധ്യരെ,
വാതിലഞ്ചിനപ്പുറം നടന്നുകേറിടാമിനി.
ഇന്ദ്രിയങ്ങളഞ്ചുകൊണ്ടറിയുമീ ജഗത്തിനെ
നമ്മള്‍, സാരരല്ല മിഥ്യപേറിടായ്ക മേലിലും

 


ഗാനം 7
-->
പാപനാശിനി പറക നീ മന്ദം
തരളം തിരവചസ്സുകളാലെയെന്‍ കാതില്‍
ദമിപ്പിപ്പൂ നീയെന്‍ മാനസം
മൗനശില്പ്പ്പം ചാര്‍ത്തിയെന്മേലില്‍
അണിയറയ്ക്കുള്ളില്‍ , അരങ്ങത്തും
സര്‍വദമനേ നിത്യേ നിളേ‌

ദാനമീ ജന്മം സുകൃതാല്‍
സ്തന്യമേകി വളര്‍ത്തിയോളല്ലോ
നീളും വഴിക്കണ്ണായ് മുന്‍നടക്കൂന്നൂ
 ജഗന്മാതേ നിത്യേ നിളേ

-->
ദയിത നീ ഞാനോ കാമുകന്‍
അലയുകയല്ലോ സഹചരീ,
തരിക താവക ലസിത രാഗം
സുലോക സുഭഗേ, നിത്യേ, നിളേ 


 
ഗാനം*6
-->
സ്വസ്തി
(റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക്)


ഉദയാരുണന്നൊപ്പം കുഞ്ഞുങ്ങൾ
നവാഹ്ലാദത്തികവിൽ
വാർധക്യങ്ങൾ, തുറന്നൂ കലാലയം.
അന്നൊരു കൌമാരത്തിൽ തെളിവെട്ടത്തിൽ നിങ്ങൾ
വന്നുകേറിയീ വിദ്യാലയത്തിൻ നിറവിങ്കൽ
ഞങ്ങളോ, കണ്ണും മിഴിച്ചത്ഭുതലോകം മുന്നിൽ
തുറക്കും കാഴ്ച്ചക്കായി വട്ടമിട്ടിരുന്നവർ
കയ്യിലെ കുഞ്ഞിസ്സഞ്ചി തുറന്നു
മയിൽപ്പീലി വളപ്പൊട്ടുകൾ
മിന്നും മഞ്ചാടി കാക്കപ്പൊന്നും
പഴം പാട്ടുകൾ, കടംകഥകൾ
രാമായണ സുന്ദര സന്ദർഭങ്ങൾ
ഭാരത കദനങ്ങൾ
ഒക്കെയും നിരത്തിയീഞങ്ങളെയറിയാതെ
നിങ്ങളും വളർത്തിയീ നാടിനെ നാട്ടാരേയും
വളരെ ചെറിയതാം സന്തോഷങ്ങളേപ്പോലും
ജീവിതാഹ്ലാദത്തിന്റെ നിറചെപ്പുകളാക്കി
ഇക്കലാലയ ബാല്യകൌമാരസർഗ്ഗങ്ങളിൽ
നിങ്ങൾതൻ അർദ്ധായുസ്സും കർമ്മവും ഹവിസ്സാക്കി
അറിഞ്ഞൂ ഞങ്ങൾ, മഹാഗുരുവര്യരേ,
നിങ്ങൾ പൊലിപ്പിച്ചെടുത്തോരു ജീവിതം
ഞങ്ങൾക്കിന്നും!
എങ്കിലും കുഞ്ഞുങ്ങളായ് നിൽ‌പ്പു
നിങ്ങൾ തൻ മുന്നിൽ
അങ്ങനെയല്ലോ എന്നും മാതാവിൻ
മുന്നിൽ പുത്രർ!
ഇനിയോ നിങ്ങൾ പൊഴിച്ചിട്ട തൂവലുകളിൽ
വിടരും നാനാർഥങ്ങളതിനാൽ സുജീവനം.
ഇനി വിശ്രമം ഞങ്ങൾ നേരുന്നൂ
സൌ‌മ്യോദാര സുന്ദരം തുടർന്നുള്ള
നാളുകൾ, ആശംസിപ്പൂ.
--------------------------------------------------------------------------------------------------------------------------------- 

ഗാനം * 5
തനുമാനസലയജ്വലിതം   കര്‍മ്മമേ,
നിരവദ്യ പ്രിയാലോകം......
ഗീതവാദ്യലയചലനമരങ്ങില്‍ നിത്യം 
നിറവാക്കയെന്നതേ ദൗത്യം......
മൃണ്‍മയകലശനിഭൃതം   താമസം 
വെണ്‍മ തേടണേ യെന്നതേ ധ്യാനം....
മനുജബുദ്ധിനിര്‍മ്മിതം മഹാകിരാതവും  
സ്വപ്നമാത്രമാവണേ , മമ കലവികളില്‍..... 
 [ മാര്‍ച്ച് 21-2012] 
.................................................................................................................................
ഗാനം *4 ആരുനീട്ടിയ മുദ്രകള്‍ക്കീ
ചുവടുകള്‍ തീര്‍ക്കുന്നു മാനവ-
നിഷ്ടമല്ലെന്നാലു മിവിടെ
പാപമാടുന്നു.
0
ഭരശാപമേറ്റു തകര്‍ന്ന മൗലിയും
രചിതപാപ പദങ്ങളും
നിര്‍ത്തുവാനരുതാത്ത സഹൃദയ
ഹൃദയമേള മരങ്ങുകള്‍
0
താരമുദ്രിതയാമിനി ഗൃഹ -
മാരകേളി വിലാസിതം
ജീവഗതിയായ് പാപമേളന
മാത്മഭാവ വിലോളിതം
0
ഒടുവിലൊടുവില്‍ മാഞ്ഞു പോകാ
തിവിടെ സൂക്ഷമതലങ്ങളില്‍
ജന്മഭാവ നഖക്ഷതങ്ങള്‍
തിണര്‍ത്തു നില്‍ക്കു മനാരതം.[march 4-2012]
00
............................................................................................................................
ഗാനം  *3

സാദരം  നിറയുന്ന വിദ്യ വിവേക
മെന്നിവയൊക്കവേ,
നന്മ ചേര്‍ക്കുക, മൗക്തികങ്ങളതായി
വിളയുക നിത്യവും.
കൈകകള്‍കൂപ്പി  തപസ്സിലാണ്`
നിരന്നുനില്‍ക്കുമി ചിപ്പികള്‍
കൈവരട്ടെ സമസ്തലോക
സുഖപ്രദം, സുഖജീവനം.
രാഗതാളലയങ്ങള്‍ ജീവിത
ഗാനമോടുമിണങ്ങിയും
ഉചിതപദവിന്യാസമാക
അതാക നിത്യവു മര്‍ഥന.
[ഫി.2012]
00
..................................................................................................................................
ഗാനം  *2
സ്വാഗതഗാനം

-->
പാടനുണ്ടിനിയും ഞങ്ങൾ
പറയാനുണ്ടിനിയും ഞങ്ങൾ
ആഴങ്ങളിൽ നിന്നും നാ‍ടിനെ കുന്നോളമുയർത്തിയ കഥകൾ
അകലങ്ങളിൽ നിന്നും കൈത്തിരി വെട്ടവുമായ് വന്നൊരു ദേവൻ
ഒരു നാടിനെ മുഴുവൻ അറിവിൻ തെളിവെയിലിലുണർത്തിയ കഥകൾ

(Rap)

Kundoorkunnu, this village
A land of ditch and ridge
Rises smoothly and promptly
A land from ditch to ridge
A land from ignorance to knowledge
A land from darkness to light
A land from poverty to rich
In culture and social setup
From ditch to ridge
Land from ditch to ridge’=kund-OOr-kunnu
പാടനുണ്ടിനിയും ഞങ്ങൾ
പറയാനുണ്ടിനിയും ഞങ്ങൾ
ആഴങ്ങളിൽ നിന്നും നാ‍ടിനെ കുന്നോളമുയർത്തിയ കഥകൾ
അറിവിൻ തിരി കുന്നിന്മുകളിൽ
വെളിവായി കണ്ടൊരു ഞങ്ങൾ
കരിവിട്ട് കണ്ടങ്ങളിൽനിന്നിവിടെ കരകയറിയിരുന്നു
ഊഷരമാം വെളിവുകളിൽ നിന്നിവിടെ തണൽ തേടിയിരുന്നു
മുളപൊട്ടും അറിവുകളിൽ നാം പുളകോദ്ഗമമേറ്റിയിരുന്നു
അറിയാതെ വളർന്നവർ ഞങ്ങൾ
അതിലൂടൊരു നാടുവളർന്നു
അകലങ്ങളിൽ നിന്നും വന്നൊരു ചെറുവെട്ടം ഞങ്ങളിലൂടെ
പൊരിതൂകി വളർന്നൂ, നാടും അതിലൂടെ വെളിച്ചമിയന്നൂ.
പാടനുണ്ടിനിയും ഞങ്ങൾ
പറയാനുണ്ടിനിയും ഞങ്ങൾ
ആഴങ്ങളിൽ നിന്നും നാ‍ടിനെ കുന്നോളമുയർത്തിയ കഥകൾ

(Rap)

അന്ധം തമ:
പ്രവിശന്തി
യേ:അവിദ്യാമുപാസതേ
തതോഭൂയ ഇവ
തേ തമൊ
യ ഉ വിദ്യായാം രത:
വിദ്യാം
ചാവിദ്യാം ച
യസ്ത ദ്വേദോ ഭയം സഹ
അവിദ്യയാ
മൃത്യും തീർത്വാ
വിദ്യായാ
അമൃതമശ്നുതേ

പാടനുണ്ടിനിയും ഞങ്ങൾ
പറയാനുണ്ടിനിയും ഞങ്ങൾ
ആഴങ്ങളിൽ നിന്നും നാ‍ടിനെ കുന്നോളമുയർത്തിയ കഥകൾ
(Rap)
We swear to keep this light
Fore ever
For our children
For our generations
To enlighten
To lead a land to Heaven
Heaven of knowledge
Heaven of love
Heaven of brotherhood
Heaven of prospirity
Heaven of light
In the name of SANKARAN
=Strength
strength
Of
Wisdom’
T.
T.S.
T.S.N
T.S.N.M
(classical)
ജ്ഞാന തനുമനിശം ‘ശങ്കരം’
നമാമി മേ മനസാ ശിരസാ..
.................................................................................................................................
ഗാനം  *1
തായമ്പക- കല്ലൂര്‍ രാമന്‍കുട്ടി 
-->
നാദമേളം

  
  ഒന്നാം കാലത്തിൽ ഉര്‍വീതല സുഭഗതയെ,മുറുക്കിച്ചേര്‍ത്ത വട്ടത്തിൽ,
  നീളും കോലിൽ ചെണ്ടപ്പുറത്തായ് ചലനരഹിതമായ്മന്ദതാളത്തിലായി
  കൊട്ടിച്ചേര്‍ക്കുന്നു തായമ്പകയുടെ മുഖമൊഴിയായ്, ഭൂമിയെ, സര്‍വ-
  ജീവന്നാസ്ഥാനം നല്‍കു മമ്മപ്രകൃതിയെ നിതരാം സാദരം സന്ധ്യതന്നിൽ
   
  കാലം രണ്ടിൽ കളിമ്പത്തൊടു തിരതല്ലുന്ന നീരത്തിനാലേ
  ദാഹം തീര്‍ക്കാൻ നിറപ്പൂ പൃഥിവിയിൽ ഒഴുകും കോല്‍ത്തലപ്പാൽ, സദസ്സിൽ
  മന്ദം തന്‍ വിരലാലെ താമര രചിക്കുന്നൂ നറും തേനുമായ്
  കാണാം ദൃശ്യമനോഹരം സരസുപോൽ ത്തായമ്പകാഖ്യം കല
   
  കാലം മൂന്നിതു തൈജസം സരഭസംതീജ്വാലകൾ പൊങ്ങിടും
  കാലം, കോൽ, വിരലൊക്കെയും നിറയുമീ ഊര്‍ജ്ജപ്രവാഹങ്ങളിൽ
  മുന്നിൽ വൻ തിരിയിട്ടു കത്തിടുമഹോദീപം ചലിക്കും ജ്വലന്നാളത്താൽ
  പകരാന്‍ ശ്രമിച്ചിടുമുടൻ മേളപ്രഹർഷങ്ങളെ.
  
  (നാലാം കാലത്തിൽ)
 
  കൊടുംകാറ്റിൻ ഗാം ഭീര്യം കൈവരുമുടൻ ശക്തിവിപുലം,
  തുടങ്ങും മേളത്തിൽ കടപുഴകിടും ഗര്‍വമഖിലം,
  അടങ്ങും കാലത്തിന്‍ വിടവുകളിൽ ആകാശമഖിലം,
  പെരുക്കും മേളത്തിൽ, സ്മൃതിയിൽ നിറയും തത്വമഖിലം.

  കല്ലൂർ കൊട്ടിനിറപ്പു പൃഥ്വിയെ മുദാ കാലത്തിനൊന്നിൽ
  ചലൽ വേഗം പൂണ്ട ജലത്തെ രണ്ടിൽ,നിഭൃതംതേജസ്സിനെ മൂന്നിലും
  നാലിൽ വായുവെ,പഞ്ചഭൂത മിവിടെ കാലങ്ങളോരോന്നിലായ്
  ആകാശത്തെ നിശൂന്യ വേളകളിലും സമ്മേളനം മേളനം [ മാര്‍ച്ച് 2011]
00
...................................................................................................................................
 

1 comment:

achuthan v r said...

ഞാന്‍ ഇപ്പോഴാണ് കാണുന്നത്.നന്നായിട്ടുണ്ട് രാമനുണ്ണി