1.ഭാവി
ഏറ്റവും പ്രിയപ്പെട്ടത്
കേൾക്കാനിരിക്കുന്ന ഗാനം
വായിക്കാനിരിക്കുന്ന കൃതി
അക്കരെ പച്ച.
ഏറ്റവും പ്രിയപ്പെട്ടത്
ഉണ്ണാനിരിക്കുന്ന ചോറ്
കൂട്ടാനിരിക്കുന്ന കറി.
2.വർത്തമാനം
ഏറ്റവും പ്രിയപ്പെട്ടത്
സ്വന്തം ഭാര്യ.
ഏറ്റവും പ്രിയപ്പെട്ടത്
സ്വന്തം മുഖം
സ്വന്തം ശരീരം.
3.ഭൂതം.
ഏറ്റവും നല്ല കാലം ഭൂതം.
അതല്ലോ കൈവിട്ടുപോയതും.
2 Comments:
ഏറ്റവും നല്ല കാലം ഭൂതം.
അതല്ലോ കൈവിട്ടുപോയതും.
ഇത് നന്നായി.
നന്നായി...ട്ടോ
Post a Comment