25 June 2009

വിവേകി

പറന്നുവന്നു
മലര്‍ന്നു വീഴും.
പിന്നെ,
കുറേ നേരം കിടന്നു വെപ്രാളപ്പെട്ട്
കമിഴും.
വീണ്ടും പറക്കും...വീഴും...മലരും...കമിഴും...
വീണ്ടും..
ഇതുതന്നെ.
ഒരുകാര്യം ഉറപ്പ്-
കൊമ്പന്‍ചെല്ലി
സ്വന്തം ജീവിതമല്ല;
ആരാരുടേയോ ജീവിതം വ്യാഖ്യാനിക്കുകയാണു.

'അന്യനുതകി സ്വജീവിതം
ധന്യമാക്കുമമലേ,
വിവേകികള്‍'

3 Comments:

hAnLLaLaTh said...

ചിന്തിപ്പിക്കുന്നത്...

junaith said...

എന്തായിരിക്കും കൊമ്പന്‍ ചെല്ലി പറയുന്നത്..?

സന്തോഷ്‌ പല്ലശ്ശന said...

ഒരോരൊ വീഴ്ച്ചകള്‍, ഒന്നു പഠിക്കാതെ വീണ്ടും വീണ്ടും വീണുപോകുന്ന മനുഷ്യ ചാപല്യങ്ങള്‍ അവന്‍റെ പ്രണയ ബന്ധങ്ങള്‍ അങ്ങിനെ പലതുമാകാം ആ ജീവി പറയുന്നത്‌....അല്ലേ... !!??