07 June 2009

പിറകെ

ജലനീലിമയെ കുറിച്ച്
പറയുന്നതൊക്കെ
ആകാശനീലിമയുടെ
പ്രതിഫലനം
എന്നാണു.
ആകശനീലിമ
കടല്‍ജലത്തിലെ
തിരയിളക്കവും
ജലത്തിളക്കവും
കൊണ്ടെന്ന് ചിന്തിക്കുന്നേ ഇല്ല.
കവികള്‍ പോലും.
സ്ഥിതിയുള്ള ജലമല്ല:
ശൂന്യമായ ആകാശമാണല്ലോ
നമുക്ക് സത്യം!

1 Comments:

hAnLLaLaTh said...

.. ശൂന്യതയുടെ ആകാശത്താണ്
പ്രതീക്ഷകളുടെ വെള്ളി വെളിച്ചം ഉദിച്ചു വരുന്നത്..