01 June 2009

വരിതെറ്റിയ ഉറുമ്പ്

1
വരിതെറ്റി ഈ ഉറുമ്പ്
ഒറ്റക്ക്
ഇത്ര തിരക്കിട്ട് ഓടുന്നതെവിടേക്കാവും?
വരിയിലേക്കോ?
അകലേക്കോ?
വരിയിലേക്കാവില്ല; വരി പിന്നിൽ ഇത്ര അടുത്തല്ലേ?
അകലേക്കാവില്ല; വരി സ്വയം അകന്നുപോകയല്ലേ?
എന്നാലും ….

2
വീട്
പ്രവാസം തീർന്നെത്തുമ്പോൾ
മുഖം കറുപ്പിക്കാതെ--
കാത്തുനിൽക്കുന്നിടം
കാതുനൽകുന്നിടം


3
ആലയിൽ ഉലയൂതി തീപെരുക്കുന്നവൻ
അണയ്ക്കുന്നുതീ
തുണയ്ക്കുള്ളവൾക്ക്.

4
‘അപ്പൂ, വരൂ‘: അമ്മ
‘ദാ വരുന്നു‘.
(എന്തു ധൃതി!)
‘അപ്പൂ, പൊയ്ക്കോളൂ‘
പറഞ്ഞുകഴിയേണ്ട താമസം
ആളെ കാണാനില്ല.
(എന്തു ധൃതി? )

1 Comments:

hAnLLaLaTh said...

വീട്
പ്രവാസം തീർന്നെത്തുമ്പോൾ
മുഖം കറുപ്പിക്കാതെ--
കാത്തുനിൽക്കുന്നിടം
കാതുനൽകുന്നിടം


യാഥാര്‍ത്ഥ്യത്തിനു നേരെ കണ്ണടക്കുന്ന ഈ വരികള്‍ ഒരു പ്രത്യാശയാണെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു