'നല്ല പാതിക്ക്'
നല്ല
വസ്ത്രം
ഭക്ഷണം
പാര്‍പ്പിടം
സ്നേഹം
ഒക്കെ കൊടുക്കുന്നതു നന്ന്.
പക്ഷെ, ഒരാളും അറിഞ്ഞേക്കരുത്.
നമ്മുടെ സദ്ബുദ്ധിയെ
വികലമായി മനസ്സിലാക്കും.
സവിശേഷമായും വേണ്ടപ്പെട്ടവര്‍.
എല്ലാരും കേള്‍ക്കെ
അവര്‍ കുറ്റപ്പേരിട്ട് ചിരിക്കും.
പെങ്കോന്തന്‍.
ഇനി
മറിച്ചാണെങ്കിലോ?
ആരും കേള്‍ക്കാതെ
എല്ലാരും പറയും
കഷ്ടം.
5 Comments:
എങ്കില്‍ ഞാന്‍ പെന്കൊന്തന്‍ ആയി കൊള്ളാം.
..ഇങ്ങനെ നട്ടെല്ലില്ലാത്തവര്‍ പെണ്ണിനെ കെട്ടണ്ട..
നാട്ടുകാര്‍ എന്തെലും പറഞ്ഞോട്ടെ...
..അവള്‍ക്കു ഞാനും എനിക്കവളും..
അപ്പോ എന്റെ ഭർത്താവൊരു ‘പെങ്കോന്തൻ’ തന്നെ..:)
കൊള്ളാല്ലോ.. !
ബിന്ദൂ.. :)
"Be a humble husband and arrogant man"
നാട്ടുകാരെന്തും പറയട്ടെ :-)
Post a Comment