03 May 2009

'പാദരക്ഷകള്‍ പുറത്ത്''

'അന്യര്‍ക്ക് പ്രവേശനമില്ലാത്ത'
വഴിയിലൂടെ നീ വന്നപ്പോള്‍
സ്വന്തക്കാരനെന്നേ ധരിച്ചുള്ളൂ!
'നിശ്ശബ്ദത പാലിക്കുക' എന്ന നിര്‍ദ്ദേശം
നീ പാലിക്കുന്നതു കണ്ടപ്പോള്‍
പരാതിക്കാരനല്ലെന്നേ ധരിച്ചുള്ളൂ!
നിനക്കായ് 'നീക്കിവെക്കപ്പെട്ട'
ബെന്‍ചില്‍ സ്ഥാനം പിടിച്ചപ്പൊള്‍
മാന്യനാണെന്നേ ധരിച്ചുള്ളൂ!
എല്ലാം കഴിഞ്ഞപ്പൊഴല്ലേ അറിഞ്ഞത്
നീ പാദരക്ഷകള്‍ പുറത്തുവെച്ചിരുന്നില്ലെന്ന്!
ശരി മാറിയ കാലത്ത്
പുതിയൊരു ബോര്‍ഡ് കൂടി വെക്കാം
'പാദരക്ഷകള്‍ പുറത്ത്''

1 Comments:

hAnLLaLaTh said...

ആശംസകള്‍...