2008 ഭാഗ്യവാന്‍!
തന്റെ ഉണ്മ തെളിയിക്കാന്‍ ശേഷിപ്പുകള്‍ ബാക്കിയാക്കാന്‍ കഴിഞ്ഞവന്‍.
ഇനിയും നിരവധി കാലം
ജനതതിക്കു ദു:ഖിക്കാന്‍
ഒരിക്കലും മറക്കാനാകാത്തവ...
പിശുക്കില്ലാതെ വാരിക്കോരിക്കൊടുത്തില്ലെ!
(ലിസ്റ്റ് വേണമെന്നില്ല)
2009 പാവം
ഇനി എത്ര പ്രയത്നപ്പെടണം ഈ വഴിക്ക് തനിമ പുലര്‍ത്താന്‍...
പക്ഷെ, ഒന്നാവാം
മനുഷ്യസ്നേഹത്തിന്റേയും കാരുണ്യത്തിന്റേയും
വഴി മെനഞ്ഞെടുക്കാം.
അതുചെയ്യുമോ
അതിനു സമ്മതിക്കുമോ നമ്മള്‍ എന്നു കണ്ടറിയണം.
കുടം പൊട്ടിച്ചോ/തുണികീറിയോ/തള്ളയെ തല്ലിയോ
ഏനകേന പ്രകാരേണ എന്നല്ലേ......പ്രസിദ്ധിക്കു പഴവഴി?
എല്ലാര്‍ക്കും നല്ലതു വരുത്തണേ.
ഓം.ശാന്തി.ശാന്തി.
31 December 2008
Subscribe to:
Post Comments (Atom)
1 Comments:
ellavarkkum nallathu varuththaNe ennu maashinOtoppam njangalum prartdhikkunnu
Post a Comment